 
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒരു ലക്ഷം ഒപ്പു സമാഹരിച്ച് ഭീമഹർജി തയാറാക്കുന്നു. ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഒപ്പ് ശേഖരിച്ച് മോദിക്ക് അയയ്ക്കുന്നത്. ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിനും പരിപാലനത്തിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടൽ തേടിയാണ് ഭീമഹർജി തയാറാക്കുന്നത്.വിഷയത്തിൽ പരിസ്ഥിതി മന്ത്രാലയം അനുകൂല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഭീമഹർജിയുടെ ഉദ്ഘാടനം കവി ഒ.എസ്.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി കൺവീനർ ഫെബിൻ ലാസർ,എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനർ എം.ബി. ബിനുകുമാർ, ജോബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.