തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ രണ്ടാംഘട്ട മെറ്റിലിംഗ് ആരംഭിച്ചു. കാവുംഭാഗം പ്ലാപ്പള്ളി ഭാഗം മുതലുള്ള 750 മീറ്റർ വരുന്ന റോഡിൽ രണ്ടാംഘട്ട മെറ്റിലിംഗ് നടത്തുന്ന പണികളാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. കാവുംഭാഗം ജംഗ്ഷൻ മുതൽ പ്ലാപ്പള്ളി ഭാഗം വരെയുള്ള ഭാഗത്തെ രണ്ടാംഘട്ട മെറ്റിലിംഗിന്റെ ഭാഗമായി ഇന്ന് കാവുംഭാഗം - ചാത്തങ്കരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചാത്തങ്കരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മണിപ്പുഴ, പൊടിയാടി റോഡുകളിലൂടെ കടന്ന് പോകണമെന്നും പൊതുമരാമത്ത് അസി.എൻജിനിയർ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 16.9 കോടി രൂപ ചെലവഴിച്ചാണ് 5 കിലോമീറ്റർ ദൂരമുള്ള റോഡ് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്.