പത്തനംതിട്ട: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അണ്ടർ10ബോയ്സ് ആൻഡ് ഗേൾസ് ഓൺലൈൻ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17ന് അണ്ടർ18ബോയ്സ്ആൻഡ് ഗേൾസ് ഓൺലൈൻ ചാമ്പ്യൻഷിപ്പ് 18നും രാവിലെ 10 മുതൽ നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാന ഓൺലൈൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനവസരം ലഭിക്കും. താല്പര്യമുള്ള ചെസ് താരങ്ങൾ 15ന് മുമ്പായി 6235475708 എന്ന നമ്പരിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യണമെന്ന് കോർഡിനേറ്റർ ആർ.പ്രസന്നകുമാർ അറിയിച്ചു.