ചിറ്റാർ : വീടിന്റെ മേൽക്കുര പൂർണ്ണമായും തകർന്നു. മീൻകുഴി കോതട്ടുപാറ ചരുവിലയിൽ രാകേഷിന്റെ വീടിന്റെ മേൽക്കുരയാണ് പൂർണ്ണമായും തകർന്നനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുട്ടികളും രാകേഷിന്റെ ഭാര്യ സുമിയും അയൽ വീട്ടിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. കനത്തമഴയിൽ വെള്ളനനവുണ്ടായി, മേൽക്കുരയിലെ തടി ചെതുക്കിച് തകർന്ന് വീഴുകയായിരുന്നു.
രാകേഷും ഭാര്യ സുമി, മക്കളായ കാർത്തിക്, കൃതിക്ക് എന്നിവരടങ്ങിയ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതിനൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പ് നൽകി. വീടിനുള്ളിലെ കട്ടിൽ, ടിവി, ദിവാൻ കോട്ട് തുടങ്ങിയവ പൂർണമായും തകർന്നു.