 
പന്തളം : സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ എന്റെ കേരളം ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഭാഗമായി പന്തളം മങ്ങാരം ഗവ.യു.പി.എസിൽ നടന്ന എന്റെ സ്‌കൂളും ഹൈടെക് പ്രഖ്യാപനം പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ബി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ എച്ച്.എം ജിജി റാണി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ,ലെസിത,കൗൺസിലർമാരായ ജി. അനിൽകുമാർ, വി. വി. വിജയകുമാർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ബിനുകുമാർ, സ്റ്റാഫ് സെക്രട്ടറി നൂറാനിയ എന്നിവർ സംസാരിച്ചു.