covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്ന് വന്നതും, ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 178 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.

ജില്ലയിൽ ഇതുവരെ 11168 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8350 പേർക്ക് സമ്പർക്കം മൂലമാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാൾ മരിച്ചു. കഴിഞ്ഞ 28ന് രോഗബാധ സ്ഥിരീകരിച്ച പറക്കോട് സ്വദേശി (70) ആണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചത്. കൊവിഡ് ബാധിതരായ 69 പേർ ഇതുവരെ മരിച്ചു.
ഇന്നലെ 201 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7887 ആണ്.

കണ്ടെയ്ൻമെന്റ് സോണുകൾ

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ഗവ.ആയൂർവേദ ആശുപത്രി അടിച്ചിപ്പുഴ മുതൽ സൊസൈറ്റിപ്പടി അനക്കല്ലിൽപ്പടി വരെ), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (നെല്ലിമല കോളനി ഭാഗം), വാർഡ് 13 (നെല്ലിമല കോളനി ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീക്കി

ചെറുകോൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, പത്തനംതിട്ട നഗരസഭയിലെ വാർഡ് 22, 23, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (കോണത്തുമൂലയിൽ നിന്നും വട്ടക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂർക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.