ചെങ്ങന്നൂർ: ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത യോഗം മണ്ഡലം ഓഫീസിൽകൂടി. ബി.ഡി.ജെഎസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് രമേശ് ബാബു ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ എസ് മണ്ഡലം പ്രസിസന്റ് രാജു മാലിക്കിൻ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 33ശതമാനം സീറ്റിൽ ബി.ഡി.ജെഎസ് മത്സരിക്കാൻ തിരുമാനിച്ചു.ചർച്ചയിൽ മണ്ഡലം സെക്രട്ടറി രവി പറപ്പാട,​അനിഷ് പാണ്ടനാട് തുടങ്ങിയവർ പ്രസംഗിച്ചു.