 
ചെങ്ങന്നൂർ: താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ജീർണിച്ച മരം അപകട ഭീഷണി ഉയർത്തുന്നു.ട്രഷറി,സിവിൽ സ്‌റ്റേഷൻ,കോടതി,ഫയർസ്റ്റേഷൻ എന്നിങ്ങനെ നിരവധി ഓഫീസുള്ള സ്ഥലത്താണ് ജീർണിച്ച മരം ഭീതി പടർത്തുന്നത്.ദിവസേന നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സഞ്ചരിക്കുന്നതുമായ റോഡിൽ മരം കാരണം സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മരത്തിന്റെ ജീർണിച്ച ശിഖരങ്ങൾ ഒടിഞ്ഞു വീണ് ഇന്നലെ പാണ്ടനാട് സ്വദേശി എബിയുടെ ഓട്ടോയുടെ മുൻ ഗ്ലാസുകളും മുകളിലെ ഷീറ്റും തകർന്നു.കൂടാതെ കാൽനട യാത്രികൻ പരിക്കേറ്റു.മരം മുറിച്ചുമാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അതിന് തയാറാകുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.