അടൂർ : ഏനാത്ത് ബസ് ബേ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഏനാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് രാവിലെ 11 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്ന് എം. എൽ. എ ഓഫീസിലേക്ക് മാർച്ച് നടത്തും. ബി ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്യും.