14-gv-raja
പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായ കേണൽ ഗോദവർമ്മ രാജയുടെ ജന്മദിന ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആചരിച്ചു.ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗവും ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡൻഡുമായാ പ്രസന്ന കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാജേന്ദ്രൻ നായർ എസ്.കെ (ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി) യോഗത്തിൽ അംഗങ്ങൾക്ക് സ്വാഗതം അർപ്പിച്ചു. യോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.തോമസ് മാത്യു (ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം, ഗോപാലകൃഷ്ണൻ ( ജില്ലാ മാസ്റ്റേഴ്‌സ് ഹോക്കി പ്രസിഡന്റ്) ,തങ്കച്ചൻ പി ജോസഫ് (അത് ലറ്റിക് പരിശീലകൻ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ജില്ലാ സ്‌പോർട്ട് ഓഫീസർ എസ് കെ.ജവഹർ നന്ദി പറഞ്ഞു.