 
കോഴഞ്ചേരി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സി.പി ജില്ലാ സെക്രട്ടറി എ.പി ജയനെ എ.കെ എസ് ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.മോഹനൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ.സുശീൽകുമാർ, സെക്രട്ടറി പി.എസ് ജീമോൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.എ തൻസീർ, ജില്ലാ വൈസ് പ്രസിഡന്റ് ആർ രഞ്ജിത്ത്, പത്തനംതിട്ട സബ് ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ജില്ലാ കമ്മിറ്റി അംഗം തോമസ് എം ഡേവിസ് എന്നിവർ പങ്കെടുത്തു.