medical

കോന്നി: ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനത്തിന് വസ്തു

ഏ​റ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചു. കോന്നി - വട്ടമൺ - മെഡിക്കൽ കോളേജ്, പയ്യനാമൺ - വട്ടമൺ - മെഡിക്കൽ കോളേജ് എന്നീ റോഡുകളുടെ വികസനത്തിനായി ഭൂമി ഏ​റ്റെടുക്കാനാണ് തുക അനുവദിച്ചത്. കോന്നിയിൽ നിന്ന് ആനകുത്തി വഴി മെഡിക്കൽ കോളേജിലെത്തുന്നതാണ് പ്രധാന റോഡ്.

വസ്തു ഏറ്റെടുക്കുന്നതിനായി അളന്ന് കല്ലിട്ട് വേർതിരിച്ചിട്ടുണ്ട്.
ശബരിമലയിൽ നിന്ന് വേഗത്തിൽ മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയുന്ന നിലയിലാണ് പയ്യനാമൺ - വട്ടമൺ - മെഡിക്കൽ കോളേജ് റോഡ് നിർമ്മിക്കുന്നത്. പയ്യനാമൺ - കുപ്പക്കര വഴിയാണ് റോഡ് മെഡിക്കൽ കോളേജിൽ എത്തുന്നത്. ഈ റോഡിലും വസ്തു അളന്ന് അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്.

വസ്തു ഏ​റ്റെടുക്കുന്നതോടെ മെഡിക്കൽ കോളേജിലേക്കുള്ള

രണ്ടുറോഡുകളുടെയും നിർമ്മാണം വേഗത്തിലാകും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ