തിരുവല്ല: കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് വിവാഹ നിശ്ചയ ചടങ്ങ് നടത്തിയതിന് പൊലീസ് കേസെടുത്തു. തിരുവല്ല നഗരമദ്ധ്യത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിൽ ഞായറാഴ്ചയാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. മാനദണ്ഡങ്ങൾ മറികടന്ന് 85 ലധികം പേർ പങ്കെടുത്തു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഹോട്ടൽ ഉടമയ്ക്കെതിരെയും മഞ്ഞാടി സ്വദേശിനിയായ വധുവിന്റെയും രാമൻചിറ സ്വദേശിയായ വരന്റെയും മാതാപിതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ അറിയിച്ചു.