തിരുവല്ല: മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ടെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ന് പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ വെബിനാറിലൂടെ സൗജന്യ പരിശീലനം നൽകുന്നു. 16ന് രാവിലെ 10.30 മുതൽ 1.30 വരെയാണ് വെബിനാർ നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരിട്ടോ 9188522711 എന്ന ഫോണിലൂടെയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.