തിരുവല്ല: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ കരിനിയമങ്ങൾക്കും ഏകാധിപത്യ നയങ്ങൾക്കുമെതിരെ യൂ.ടി.യൂ.സി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് നഗരത്തിൽ നടത്തിയ ധർണ ആർ.എസ്.പി നിയോജകമണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. പരുമല ക്യഷ്ണൻകുട്ടി, എസ്. നാരായണ സ്വാമി, ഈപ്പൻ മാത്യു, പ്രകാശ് കവിയൂർ എന്നിവർ പ്രസംഗിച്ചു.