ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ നടത്തിയ കൊവിഡ് പരിശോധന ഫലം വൈകിയതിനു കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ പറഞ്ഞു.
തിരുവൻവണ്ടൂരിലെ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒക്ടോബർ 3നാണ് കൊവിഡ് പരിശോധന നടത്തിയത്. മൂന്നു ദിവസത്തിനകം ഫലം വരുമെന്നാണ് ആരോഗ്യപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പത്താം ദിവസം ഇതിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഫലം അറിയുവാൻ നേരിട്ട കാലതാമസം കൊവിഡ് വ്യാപനം വർദ്ധിക്കുവാൻ ഇടയാക്കി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ആരോഗ്യപ്രവർത്തകർ തയാറാകുന്ന സാഹചര്യത്തിലും സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം തിരുവൻവണ്ടൂർ നിവാസികൾ ആശങ്കയിലാണെന്ന് സജു ഇടക്കല്ലിൽ പറഞ്ഞു.