കോഴഞ്ചേരി : സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർണയ കാലാവധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ കോഴഞ്ചേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ വിനോദ് മിത്രപുരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെമിം ഖാൻ, ദർശൻ ഡി. കുമാർ, വി.കെ. രഞ്ജി എന്നിവർ പ്രസംഗിച്ചു.