കൊന്നപ്പാറ: ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് എം. എ. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എൻട്രൻസ് പരീക്ഷയിൽ എസ്/സി വിഭാഗത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനം നേടിയ കൊന്നപ്പാറ ചേരിക്കൽ സി. കെ. ലാലു, ഓമന ദമ്പതികളുടെ മകൻ നന്ദു സി. ലാലിനെ എ. ഐ. എസ്. എഫ്. കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ. ദീപകുമാർ മൊമന്റോ കൈമാറി. ആദർശ്, രാഹുൽ. ആർ എന്നിവർ പ്രസംഗിച്ചു.