 
തിരുവല്ല: നഗരസഭ ശുചീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഓടകളുടെ ശുചീകരണം ആരംഭിച്ചു. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ കുരിശുകവല മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡിനിരുവശവുമുള്ള ഓടകളാണ് ശുചീകരിക്കുന്നത്. ഓടയുടെ മുകളിലെ സ്ലാബുകൾ ഇളക്കിമാറ്റി മണ്ണും മാലിന്യവുമടക്കം നീക്കംചെയ്യും. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുളള മാലിന്യങ്ങൾ ഓടകളുടെ പല ഭാഗങ്ങളിലുമായി കെട്ടിനിൽക്കുന്നത് മൂലം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.