14-cgnr-excise
ചെങ്ങന്നൂരിൽ രണ്ട് കിലോക്ക് മുകളിൽ കഞ്ചാവുമായി പിടിയിലായ സൂപ്പിയും റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരും

ചെങ്ങന്നൂർ:.ചെറിയനാട് കൊല്ലകടവ് സിബി മൻസിലിൽ സൂപ്പി (33)യെ രണ്ട് കിലോ കഞ്ചാവും വടിവാളുമായി എക്സൈസ് അറസ്റ്റുചെയ്തു. രണ്ടു മാസമായി മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവരുകയായിരുന്നു. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഒാഫീസർ ഐ. ഷിഹാബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ, സിവിൽ ഓഫീസർമാരായ ഷിഹാബ്, ഗോപൻ, നിശാന്ത്, പ്രവീൺ, അരുൺ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം വീട്ടിൽ പരിശോധനയ്ക്കെത്തിയത്. ഹാളിൽ കഞ്ചാവ് നിലത്ത് കൂട്ടിയിട്ട് പായ്ക്കറ്റുകളിലാക്കുകയായിരുന്നു സൂപ്പി. എക്സൈസിനെ കണ്ടയുടൻ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷിടിച്ച് പുറത്തോക്കോടിയ ഇയാളെ അരക്കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു