 
ഇലവുംതിട്ട : അയത്തിൽപുത്തൻവീട്ടിൽ സി. സദാശിവൻ (97, റിട്ട. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം പിന്നീട്. അയത്തിൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ്. മൂലൂർ സ്മാരക സമിതി സ്ഥാപകാംഗവും ദീർഘകാലം ഖജാൻജിയുമായിരുന്നു, മെഴുവേലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എസ്. എൻ. ഡി. പി. യോഗം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കെ ചന്ദ്രമതി. മക്കൾ: സി സ്വാമിദാസ്, സി ശിവദാസ്, സി ഷീബ. മരുമക്കൾ: ജി വിജയലക്ഷ്മി, സലിജ പി. എസ്. (എച്ച്. എം. എസ്. എൻ. ഡി. പി. എൽ. പി. സ്‌കൂൾ, മുട്ടത്തുകോണം), പരേതനായ ആർ. ശങ്കർ