 
ഇലന്തൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി വില്ലജ് ഓഫീസ് പടിക്കൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ അദ്ധ്യക്ഷത വഹിച്ചു, മുൻ ബ്ലോക്ക് പ്രസിഡന്റ് എം ബി സത്യൻ ഉദ്ഘാടനം ചെയ്തു, ഡി.സി.സി ജനറൽ സെക്രട്ടറി എം എസ് സിജു, മണ്ഡലം പ്രസിഡന്റ് പി.എം ജോൺസൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ, സാംസൺ തെക്കേതിൽ, സിനു എബ്രഹാം, വിൻസൻ തോമസ്, ഷൈജു ഇലന്തൂർ, സ്റ്റൈൻ, രഞ്ജി കെ മാത്യു, ആശിഷ്, അജയ്‌നാഥ് എന്നിവർ സംസാരിച്ചു.