റാന്നി : നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ ആശുപത്രികളുടെ വികസനത്തിനായി 4.12 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. നിലയ്ക്കലിൽ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് 3.5കോടി രൂപയും അങ്ങാടിയിൽ സർക്കാർ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് 62 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി രാജു എബ്രഹാം എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.