പത്തനംതിട്ട: ഇലന്തൂർ ഗവ. കോളേജിന് സ്ഥലം ലഭ്യമാക്കാൻ മന്ത്രിസഭ യോഗത്തിന്റെ അനുമതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ തീരുമാനത്തിനാണ് മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം ലഭിച്ചത്.കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിന് 15 കോടി രൂപയും സ്ഥലം വാങ്ങുന്നതിന് നാലര കോടിയും ഉൾപ്പെടെ 19.5 കോടി രൂപയുടെ ഭരണാനുമതിയും ആയിട്ടുണ്ട്.നിർമ്മാണം ഉടൻ ആരംഭിക്കും. വീണാ ജോർജ് എം.എൽ.എയുടെ ശ്രമഫലമായാണ് നടപടികൾ വേഗത്തിൽ നീക്കിയത്. 2016 ജൂണിൽ കോളേജിൽ ആദ്യ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചു. ഡിസംബറിൽ എം.എൽ.എ നൽകിയ കത്തിനെ തുടർന്ന് കൈമാറ്റ നടപടികൾ ആരംഭിച്ചു. അഫിലിയേഷന് ആവശ്യമായ രണ്ട് ഏക്കർ ഭൂമി കൂടി കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചു.2017 നവംബറിലാണ് 12 ഗവ.കോളേജുകൾക്കുമായി കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ 112 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചത്.100 കോടിരൂപ സ്ഥലം ഏറ്റെടുക്കാനും അനുവദിച്ചിരുന്നു.നിർവഹണ ഏജൻസിയായ കിറ്റ്‌കോ പ്ലാൻ തയാറാക്കി.ഇതിനിടെ മണ്ണ് പരിശോധനയും പൂർത്തിയാക്കി. ഇപ്പോൾ 15 കോടി രൂപയുടെ പദ്ധതിയായി പുതുക്കി ഭരണാനുമതി ലഭിച്ചിരിക്കുകയാണ്.കിഫ്ബിയുടെ അന്തിമ അനുവാദം കിട്ടുന്നുതോടെ നിർമാണം ഉടൻ ആരംഭിക്കും.