neertahadam

റാന്നി : പേമരുതി ചെമ്പൻമുടി നീർത്തട മണ്ണ് ജല സംരക്ഷണ പദ്ധതി
രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിതെന്നും പന്നി ശല്യംപോലെ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് ഉയർന്ന കരിങ്കൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതുവഴി പരിഹാരം കാണാനാകുമെന്നും എം.എൽ.എ പറഞ്ഞു.നബാഡ് ധനസഹായത്തോടെ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപയോളമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.