 
അടൂർ:സംസ്ഥാന ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയനെ പഴകുളം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് എസ് മീരാസാഹിബ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി.ലൈബ്രററി താലൂക്ക് കമ്മിറ്റി അംഗം എസ്.അൻവർഷ അനുമോദന പ്രസംഗം നടത്തി