അടൂർ : കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക,സ്വാമിനാഥൻ റിപ്പോർട്ടിലെ ന്യായവില നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോ - ഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളം ജംഗ്ഷനിൽ നടന്ന സമരം കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ടി. മുരുകേഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം കൊടുമൺ ഏരിയ സെക്രട്ടറി ഇ എ റഹിം അദ്ധ്യക്ഷതവഹിച്ചു. കമലാസനൻ, മനോഹരൻ, രാജേന്ദ്രക്കുറുപ്പ് ,എൻ.രാജൻ,ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.