റാന്നി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകാത്ത രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ കർശന നിലപാട് സ്വീകരിക്കാൻ അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയൻ യോഗം തീരുമാനിച്ചു.
യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ, മഹാസഭ കൗൺസിൽ അംഗം പി.എൻ.ശശിധരൻ, വൈസ് പ്രസിഡന്റ് കെ.എൻ.ബാലൻ, വിഎവൈഎഫ് യൂണിയൻ പ്രസിഡന്റ് ബിജു തൊണ്ടിമാങ്കൽ, കെ.എൻ.വിജയൻ. മോഹനൻ പറക്കുളത്ത്, ശശി വരവൂർ, വി.ജെ.മോഹൻ, ബിജു ഭാസ്‌കർ, മഹേഷ് വടശേരിക്കര എന്നിവർ പ്രസംഗിച്ചു.