റാന്നി : അഖില കേരള വിശ്വകർമ്മ മഹാസഭ സൂര്യോദയം ശാഖയുടെ വാർഷികം യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ ഡവലപ്‌മെന്റ് ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.ജെ. മോഹനൻ കാട്ടൂർ, ബിജു തൊണ്ടുമാങ്കൽ, പി.ഡി.ശശിധരൻ, കെ.ജി.അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.ഡി.ശശിധരൻ (പ്രസിഡന്റ് ), ഇ.ടി.സുന്ദരൻ (വൈസ് പ്രസിഡന്റ്), കെ.ജി.അജീഷ് കുമാർ (സെക്രട്ടറി), അനീഷ് കുമാർ (ജോയിന്റ് സെക്രട്ടറി), രാജേഷ് കൃഷ്ണ (ട്രഷറർ), ആർ.അശോകൻ (യൂണിയൻ പ്രതിനിധി).