 
വാഴമുട്ടം ഈസ്റ്റ് : സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ.റ്റി കെ.ജി നായർ എന്നിവർക്ക് വള്ളത്തോൾ വായനശാലയിൽ സ്വീകരണം നൽകി. വായനശാല പ്രസിഡന്റ് കെ. പി. ഉത്തമൻ കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ എഴുത്തുകാരൻ അനിൽ വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. എ. ജയകുമാർ, വനിതാ സമാജം സെക്രട്ടറി ലേഖാ മോഹൻ, ലൈബ്രേറിയൻ വി. ആർ.സുമ എന്നിവർ സംസാരിച്ചു.