 
ചെങ്ങന്നൂർ: ആദായനികുതിയുടെ പരിധിയിൽ വരാത്ത കർഷകർ ഉൾപ്പെടെ 60 വയസ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം പുതുശേരി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 5000 രൂപ വീതം നൽകണമെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ കേന്ദ്രസംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം,നിയോജക മണ്ഡലം പ്രസിഡന്റ് ഡോക്ടർ ഷിബു ഉമ്മൻ,ചാക്കോ കൈയത്ര,ജിജി എബ്രഹാം,മോൻസി മൂലയിൽ എന്നിവർ പ്രസംഗിച്ചു.