15-pdm-udf-dharna
യു.ഡി.എഫ് കൗൺസിലർമാർ പന്തളം നഗരസഭാ ഓഫീസ്സിനു മുമ്പിൽ നടത്തിയ ധർണ്ണ മുൻ കെപിസിസി സെക്രട്ടറി അഡ്വ: കെ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം നഗരസഭയ്ക്ക് 2018 ലുണ്ടായ പ്രളയത്തിൽ തകർന്ന ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി യു.എ.ഇ.കോൺസുലേറ്റിൽ നിന്നും പന്തളം നഗരസഭയിലെ 150 വീടുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച അഞ്ച് കോടി രൂപയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പന്തളം നഗരസഭാ ഓഫീസിനു മുമ്പിൽ ധർണ നടത്തി. ഇതിൽ പന്തളം നഗരസഭാ ഭരണാധികാരികളുടെ പങ്കും അന്വേഷിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. മുൻ കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ.കെ.എസ് ശിവകുമാർ,എ.നൗഷാദ് റാവുത്തർ,പന്തളം മഹേഷ് ജി.അനിൽകുമാർ, മഞ്ജു വിശ്വനാഥ് ,സുനിതാ വേണു ,ആനി ജോൺ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു.