പന്തളം :കേരള കോൺഗ്രസ് (എം) നെ ഇടതുപാളയത്തിൽ എത്തിച്ച ജോസ്.കെ.മാണിയുടെ നിലപാട് നയവഞ്ചന യാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ആർ.രവി, അടൂർ നിയോജക മണ്ഡലം സെക്രട്ടറി ജോൺ തുണ്ടിൽ , പന്തളം മണ്ഡലം പ്രസിഡന്റ് മാത്യു ശാമുവൽ , യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് പൂഴിക്കാട് എന്നിവർ ആരോപിച്ചു.
കെ.എം. മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നവർക്കൊപ്പം ചേർന്ന നടപടി അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ല.