 
മല്ലപ്പള്ളി : രാജ്യത്ത് ദളിതരെ അക്രമിക്കുന്നതിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി. ദിലീപ് കുമാർ ഉപവാസം അനുഷ്ഠിച്ചു. കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. വി.കെ. പത്മാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പ്രസാദ് ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം കുഞ്ഞു കോശി പോൾ മുഖ്യ സന്ദേശം നടത്തി.