winner
ഡോ.ഷീന എസ്.രാജ്

തിരുവല്ല: ആന്റി മൈക്ക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണത്തിന് തിരുവല്ലയിലെ പുഷ്പഗിരി സെന്റൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോ.ഷീന എസ്.രാജിന് അലക്‌സാണ്ടർ ഫ്‌ളെമിംഗ് അവാർഡ് ലഭിച്ചു. റിസർച്ച് ഗ്രാന്റായ 20,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. ദേശീയ തലത്തിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പിജി വിഭാഗത്തിൽ നിന്നാണ് ഡോ.ഷീന എസ്.രാജിന് അവാർഡ് ലഭിച്ചത്. ആന്റിബയോട്ടിക്ക് ഉപയോഗത്തെക്കുറിച്ചുള്ള നിയമനിർമ്മാതാക്കളായ അന്തർദേശീയ എജൻസി റിയാ്ര്രക് എഷ്യാ പസഫിക്ക് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അഖിലേന്ത്യാ തലത്തിൽ ഈ മത്സരം നടന്നത്. തിരുവനന്തപുരം ശ്യാം നിവാസിൽ പരേതനായ വിജയരാജിന്റെയും ഷീബാ രാജിന്റെയും മകളാണ്.