covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 145 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 11581 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8726 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ജില്ലയിൽ ഇതുവരെ 67 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയിൽ ഇന്നലെ 310 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 8518 ആണ്. ജില്ലക്കാരായ 2993 പേർ ചികിത്സയിലാണ്.

കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (ശാസ്താംനട അമ്പലത്തിന്റെ സമീപം മാലിപ്പറമ്പ് മുതൽ മലയിൽ കളീക്കൽ, വട്ടവങ്ങാട് പ്രദേശങ്ങൾ വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (ഇരവിപേരൂർ) എന്നീ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14, 20, തിരുവല്ല നഗരസഭയിലെ വാർഡ് 16 (കറ്റോട് ഭാഗം), കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ഒന്നാംകുറ്റി ജംഗ്ഷൻ മുതൽ പെരുന്താളൂർ കോളനി, കനാൽ റോഡ് ഭാഗം വരെ), പത്തനംതിട്ട നഗരസഭയിലെ വാർഡ് 21, അടൂർ നഗരസഭയിലെ വാർഡ് 4 (പ്ലാവിളത്തറ അടവിളപ്പടി ഭാഗം), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9 (ഓതറ തെക്ക് ഭാഗം), വാർഡ് 16 (വള്ളംകുളം തെക്ക്), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 8, 14, ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (ഊട്ടുപ്പാറ മലനടക്ഷേത്ര പരിസരം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.