15-gas-truck
പാചക വാതകവുമായി വന്ന ട്രക്കിൽ തീയും പുകയും ഉയർന്നത് ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി നിയന്ത്രിക്കുന്നു.

ചെങ്ങന്നൂർ: പാചക വാതകവുമായി വന്ന ട്രക്കിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
എം സി റോഡിൽ മുളക്കുഴ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പാചകവാതവുമായി പോയ ട്രക്കിന്റെ ക്യാബിനിലാണ് തീയും പുകയും ഉയർന്നത്..ഡ്രൈവർ പെട്ടെന്ന് വണ്ടി നിറുത്തി സഹായിക്കൊപ്പം പുറത്തിറങ്ങി.സമീപവാസികൾ ഉടൻതന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ചെങ്ങന്നുരിൽ നിന്നും അസി.ഫയർ ഓഫീസർ എം.കെ.
ശംഭു നമ്പൂതിരി, ഫയർ ഓഫീസർ മോഹനൻ, ലീഡിംഗ് ഫയർ ഓഫീസർമാരായ എം.കെ സുജിൻ, ലാൽ കുമാർ, രാജു എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടർ ഇരിക്കുന്ന ഭാഗത്തേക്ക് തീ പടരാതെ നിയന്ത്രണ വിഥേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്ങന്നൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സ്ഥലത്ത് എത്തിയിരുന്നു. . റേഡിയേറ്ററിൽ വെള്ളം ഇല്ലാതെ എൻജിൻ അമിതമായിചൂടായതു കാരണം തീ പിടിച്ചതാവാം എന്നാണ് നിഗമനം. സിലിണ്ടർ മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.