kstp-road

kstp-road

പത്തനംതിട്ട : റീ ബിൽഡ് കേരള പദ്ധതിയിൽ നേരത്തേ ഉൾപ്പെടുത്തിയ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പരിശോധന രാജു എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തി. 2018 ലെയും 2019 ലെയും പ്രളയങ്ങളിൽ തകർന്ന വിവിധ റോഡുകൾ നേരത്തേ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഈ റോഡുകൾ പുനരുദ്ധരിക്കുന്നതിനുള്ള ഉള്ള പരിശോധനകളാണ് നടത്തിയത്.

റോഡുകളുടെ പേര്, പഞ്ചായത്തുകൾ ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ : ചണ്ണ കുറുമ്പൻ - മൂഴി റോഡ് (നാറാണംമൂഴി), റേഷൻകടപ്പടി - മുളന്താനം റോഡ് (പെരുനാട്), 15 പള്ളിപ്പടി - മഠത്തുംപടി റോഡ് (വെച്ചൂച്ചിറ), വെൺകുറിഞ്ഞി - മാറിടംകവല റോഡ് (വെച്ചുച്ചിറ), മേലേൽപ്പടി - ചെല്ലക്കാട് റോഡ് (പഴവങ്ങാടി), പൂവൻമല - പനംപ്ലാക്കൽ റോഡ് ( അങ്ങാടി ), പാറക്കടവ് - വാളക്കുഴി (എഴുമറ്റൂർ), സികെ റോഡ് (കോട്ടങ്ങൽ ), കിളിയാനിക്കൽ - തൂളികുളം (ചെറുകോൽ ), തിരുവാഭരണ പാത റോഡ് (ചെറുകോൽ ), മടുക്കമൂട് - അയ്യപ്പ മെഡിക്കൽ കോളജ് റോഡ് (വടശേരിക്കര), ബംഗ്ലാകടവ് - വലിയകുളം റോഡ് (വടശേരിക്കര), ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡ് (വടശേരിക്കര).