അടൂർ: സ്കൂൾ പാചക തൊഴിലാളികൾക്ക് ഓണത്തിന് 1300 രൂപ ഫെസ്റ്റിവൽ അലവൻസും ഇപ്പോൾ 1600 രൂപയും അനുവദിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകളെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ. ഐ. ടി. യു. സി ) ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മായഉണ്ണികൃഷ്ണൻ, രാജു കടകരപ്പള്ളി, അമ്പിളി വിജയൻ ,ബെറ്റി ബാബു, മണിയമ്മ, ലത എന്നിവർ പ്രസംഗിച്ചു.