 
അടൂർ: അടൂർ മഹാത്മജന സേവന കേന്ദ്രത്തിലെ അന്തേവാസി പൊന്നപ്പൻ(77) നിര്യാതനായി. രണ്ടു വർഷം മുമ്പ് അടൂർ പൊലീസാണ് ഏനാദിമംഗലം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ മഹാത്മയിലെത്തിച്ചത്. ഇളമണ്ണൂർ ഭാഗത്ത് ബന്ധുക്കൾ ഉണ്ടെന്ന് പൊന്നപ്പൻ പറഞ്ഞിരുന്നെങ്കിലും ആരും കാണാൻ എത്തിയിരുന്നില്ല. മൃതദേഹം സ്വകാര്യമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയാൽ മൃതദേഹം വിട്ടുകൊടുക്കുമെന്ന് മഹാത്മ അധികൃതർ പറഞ്ഞു.