പത്തനംതിട്ട : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ ബാലഗോകുലം ജില്ലാ സമതി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ശരവൺ ആർ. നാഥ്, ശ്രീജിത്ത് പുത്തൻപീടിക, ഗോപിനാഥൻ നായർ, ജില്ലാ ഭഗവീ പ്രമുഖ് അമ്പിളി എന്നിവർ സംസാരിച്ചു.