16-cgnr-photo-1
ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള ലോക കൈകഴുകൽ ദിനാചരണം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു. എം.നസീർ, റോബിൻ എയ്ഞ്ചൽ, എസ്.സജിദാസ്, ശാന്തിലാൽ, എസ്.വാമദേവൻ നായർ, റ്റി.രാജൻ, അനൂപ് ജി കൃഷ്ണൻ, വത്സമ്മ ഏബ്രഹാം, ശോഭാ വർഗീസ്, എസ്.ധന്യ എന്നിവർ സമീപം.

ചെങ്ങന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള ലോക കൈകഴുകൽ ദിനാചരണം നടത്തി.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.സൂപ്രണ്ടുമാരായ എസ്.ധന്യ, എസ്.വാമദേവൻ നായർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ,ആർ.നിഷാന്ത്,എം.നസീർ,റോബിൻ എയ്ഞ്ചൽ,അനൂപ് ജി.കൃഷ്ണൻ,എസ്.സജിദാസ്, ശാന്തിലാൽ എന്നിവർ പങ്കെടുത്തു.