16-cgnr-photo-4
ജില്ലയിലെ നഗരസഭകളിൽ ആദ്യമായി പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്ന ചെങ്ങന്നൂർ നഗരസഭയ്ക്ക് ഹരിതകേരള മിഷന്റെ അനുമോദന ഫലകം ഹരിതകേരളം റിസോഴ്‌സ്‌പേഴ്‌സൺ എസ്.അനുപമ നഗരസഭാ ചെയർമാൻ കെ.ഷിബുരാജന് കൈമാറുന്നു.

ചെങ്ങന്നൂർ: ജില്ലയിലെ നഗരസഭകളിൽ ആദ്യമായി പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്ന ചെങ്ങന്നൂർ നഗരസഭയ്ക്ക് ഹരിതകേരള മിഷന്റെ അനുമോദനപത്രം. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഒപ്പിട്ട അനുമോദന ഫലകം ഹരിതകേരളം റിസോഴ്‌സ്‌പേഴ്‌സൺ എസ്.അനുപമ നഗരസഭാ ചെയർമാൻ കെ.ഷിബുരാജന് കൈമാറി. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, നഗരസഭാ കൗൺസിലർമാരായ പി.ആർ.പ്രദീപ്കുമാർ, ദേവി പ്രസാദ്, ബെറ്റ്‌സി തോമസ്, സാലി ജയിംസ്, സൂപ്രണ്ട് എസ്.ധന്യ, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഡോ.ആർ.ജയകൃഷ്ണൻ, പബ്ലിക് റിലേഷൻ ഡയറക്ടർ ബിജു സി തോമസ്, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ എസ്.അനുപമ, എൻ.രേഷ്മ, തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് ഓവർസിയർ ജൽജാ റാണി എന്നിവർ പങ്കെടുത്തു.