.
അദാലത്ത്
തിരുവല്ല : തിരുവല്ല താലൂക്ക്തല അദാലത്ത് നവംബർ ഒൻപതിന് ഓൺലൈനായി നടക്കും.ഒക്ടോബർ 17 മുതൽ 21 വരെ തിരുവല്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഫോൺ മുഖേന അപേക്ഷകൾ രജിസ്റ്റർ ചെയ്യാം.
പരീക്ഷാ പരിശീലനം
പത്തനംതിട്ട : ജില്ലയിലെ . 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതിയുവാക്കൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ മൂന്നു മാസത്തെ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലനം നൽകും. ഫോൺ : 9037230959, 9747615746
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : 2020 നവംബറിൽ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി, എം.ഐ.എസ് പോർട്ടൽ മുഖേന അഡ്മിഷൻ നേടിയവരും, സെമസ്റ്റർ സമ്പ്രദായത്തിൽ പരീക്ഷ എഴുതി പരാജയപ്പെട്ടവരുമായ പ്രൈവറ്റ് ട്രെയിനികളിൽ (എസ്.സി.വി.ടി വിജയിച്ചവർ) നിന്ന് അപേക്ഷ ക്ഷണിച്ചു.. detkerala.gov.in ഫോൺ: 0468 2258710.
പ്രസിദ്ധീകരിച്ചു
പത്തനംതിട്ട : ഇലന്തൂർ ഗവ. നഴ്‌സിംഗ് സ്‌കൂളിലെ 2020 അദ്ധ്യയന വർഷത്തേക്കുളള ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് pathanamthittagsn@gmail.com, , ഫോൺ : 0468 2362641.
ഐ.ടി.ഐ അഡ്മിഷൻ
മെഴുവേലി : ഗവ. ഐ.ടി.ഐ യിൽ അഡ്മിഷന് അപേക്ഷിച്ചിട്ടുളളവരിൽ ഇൻഡക്‌സ് മാർക്ക് 235 വരെയുളളവർ ഈ മാസം 19 ന് രാവിലെ 10 നും 210 വരെയുളളവർ 11 നും 195 വരെയുളളവർ 12 നും 170 വരെയുളളവർ ഒന്നിനും 150 മുതൽ ഉളളവർ രണ്ടിനും 150 ൽ താഴെയുളളവർ രണ്ടരയ്ക്കും ഗവ. വനിതാ ഐ.ടി.ഐ യിൽ എത്തിച്ചേരണം. ഫോൺ : 0468 2259952, 9496790949, 9995686848.