 
കാരിത്തോട്ട: ഗവ.എസ്.എൻ.വി.എൽ.പി.എസിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള ക്ലാസ് മുറിയുടെ നിർമ്മാണ ഉദ്ഘാടനം പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു.മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം ഗിരിജാ ശുഭാനന്ദൻ, ഹെഡ്മിസ്ട്രസ് ജയലക്ഷ്മി, അനീഷ എന്നിവർ പ്രസംഗിച്ചു.