കോന്നി: കൊവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞ ഗർഭിണിയായ യുവതിക്ക് സുഖപ്രസവം.പ്രമാടം മറൂർ കരോട്ട് വീട്ടിൽ അനൂപിന്റെ ഭാര്യ അശ്വതിയാണ് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത് പ്രസവവേദന മൂർഛിച്ചതോടെ വീട്ടുകാർ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും കോന്നി താലൂക്ക് ആശുപത്രിയിലെ കൊവിഡ് കൺട്രോൾ സെല്ലിൽ ബന്ധപ്പെട്ടു. സൂപ്രണ്ടിന്റെയും ഹെൽത്ത് സൂപ്പർവൈസർ സി.വി.സാജന്റെയും നിർദ്ദേശപ്രകാരം ആംബുലൻസിൽ അശ്വതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.