മല്ലപ്പള്ളി: ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജീ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സത്യാഗ്രഹ സമാപന സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എൻ. അച്ചുതൻ ഉദ്ഘാടനം ചെയ്തു. സൂരജ് മൻമഥൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് രവി വി. സോമൻ, കെ.എൻ. രാഘവൻ, ദളിത് മുസ്ലിം ലീഗ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സജികുമാർ, ദളിത് കോൺഗ്രസ് പുല്ലാട് മണ്ഡലം പ്രസിഡന്റ് മനോജ്, പഞ്ചായത്ത് അംഗം പി.എസ്.രാജമ്മ, മണ്ഡലം പ്രസിഡന്റ് ഷാജി പാമല എന്നിവർ പ്രസംഗിച്ചു.