മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മഹിളാ കിസാൻ ദിവസ് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അക്കാമ്മ ജോൺസൺ ഉദ്ഘാടനം ചെയ്തു.ഡോ.ഷാനാ ഹർഷൻ അദ്ധ്യക്ഷത വഹിച്ചു.കാർഷിക മേഖലയിൽ മികവ് പുലർത്തിയ നാല് വനിതകളെ ചടങ്ങിൽ ആദരിച്ചു.ഡോ.സി.പി.റോബർട്ട്, വിനോദ് മാത്യു, അലക്സ് ജോൺ, ഡോ.റിൻസി കെ.ഏബ്രഹാം,ഡോ.സിന്ധു സദാനന്ദൻ,ബിനു ജോൺ,സൈനോ അനു ജോൺ, ഗിപ്തി മോഹൻ, ജസ്റ്റി ഡി. വറുഗീസ്, അനശ്വര ആൻ ശാമുവേൽ, സ്നേഹാ ചാക്കോ എന്നിവർ പ്രസംഗിച്ചു.