covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

257 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 218 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്. ജില്ലയിൽ ഇതുവരെ 11829 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8944 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.

ജില്ലയിൽ ഇതുവരെ 67 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.

ഇന്നലെ 257 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 8775 ആണ്. ജില്ലക്കാരായ 2984 പേർ ചികിത്സയിലാണ്.

നിയന്ത്രണം നീക്കി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (പുതുവൽ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (ചെമ്പനോലി ഭാഗം), വാർഡ് 11, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (മൂഴി ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.