കൊടുമൺ :പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പദ്ധതിപ്രകാരം പണികൾ നടന്നുകൊണ്ടിരിക്കുന്ന പാലത്തുംപാട്- ചക്കിമുക്ക് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് കോൺഗ്രസ്‌ അങ്ങാടിക്കൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ആന്റോ ആന്റണി എം.പി യുടെ ശ്രമ ഫലമായി അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മണ്ഡലം പ്രസിഡന്റ് സി.ജി ജോയ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.ആർ ജിതേഷ് കുമാർ, മോനച്ചൻ മാവേലിൽ, ശ്യാമളാദേവി, ജോസ് മാവേലിൽ, അങ്ങാടിക്കൽ സുന്ദരേശൻ, സിന്ധു തുളസി, സരസ്വതി , സി. ജി തങ്കച്ചൻ, സജി ഒറ്റത്തേക്ക്, ഷാജി പമ്പേലിമണ്ണിൽ എന്നിവർ സംസാരിച്ചു.